പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ഓഡിറ്റിന് കൂടുതൽ സമയം തേടാൻ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. ഹൈക്കോടതിയോട് സാവകാശം തേടും.
26 ന് മുൻപ് ഓഡിറ്റ് തീരില്ല. ഓഡിറ്റിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് രൂപീകരിച്ചിരുന്നു. കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കും.
ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഐ.ഐ.ഐ.സി നൽകിയ ബില്ലുകൾ 14 ഭാഗങ്ങളായി തിരിച്ചു. ഉപകരാറുകാർ നൽകിയ ബില്ലുകളും ഉൾപ്പെടുത്തിയാണ് തരംതിരിച്ചത്. നേരത്തെ ഒറ്റ ബില്ലാണ് നൽകിയിരുന്നത്.ചെലവ് പരിമിതപ്പെടുത്താനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നുണ്ട്. പല ബില്ലുകളും ബോർഡ് വെട്ടിക്കുറച്ചു.
ചെലവ് 4.99 കോടിയായി പരിമിതപ്പെടുത്തിയെങ്കിലും നാലു കോടി മാത്രമേ സ്‌പോൺസർഷിപ്പായി ലഭിച്ചിട്ടുള്ളൂ. ഇതിൽ നിന്നു ജി.എസ്.ടിയും ഹോട്ടലുകൾക്ക് നൽകിയ തുകയും കുറയ്‌ക്കേണ്ടി വരും.
1.24 കോടി രൂപ ബോർഡ് കണ്ടെത്തിയാൽ മാത്രമേ ഐ.ഐ.ഐ.സിക്ക് 4.99 കോടി നൽകാൻ കഴിയുകയുള്ളൂ. പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിയാൽ ഉൾപ്പെടെ ചില സ്ഥാപനങ്ങൾ ആഗോള അയ്യപ്പ സംഗമത്തിന് സപോൺസർഷിപ്പ് വാഗ്ദാനം ചെയ്തിരുന്നു. സിയാലുമായി ഒരിക്കൽ കൂടി ചർച്ച നടത്താനാണ് ബോർഡ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു