ട്രെയിനിൽ കുഴഞ്ഞു വീണ ആദിവാസി യുവാവിന് ചികിത്സ വൈകിയ സംഭവം;  അന്വേഷണത്തിന് റെയിൽവെ പൊലീസ്

OCTOBER 8, 2025, 2:09 AM

തൃശൂര്‍: ട്രെയിനിൽ കുഴഞ്ഞു വീണ ആദിവാസി യുവാവ് ചികിത്സ വൈകി മരിച്ചതിൽ വിശദമായ അന്വേഷണത്തിന് റെയിൽവെ പൊലീസ് . 

മരണത്തിൽ കഴിഞ്ഞദിവസം  അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ്  പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഹൃദയവാൽവിൽ ഒരു ബ്ലോക്ക് ഉള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

 ശ്രീജിത്തിന്‍റെ സഹയാത്രികരുടെയും ടിടിഇമാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴിയെടുക്കും. ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്സ്പ്രസിലെ കോച്ച് നമ്പർ 8ലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കും. തൃശൂർ റെയിൽവെ പൊലീസിന് റെയിൽവേ എസ്പി ഷഹിൻഷാ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി .

vachakam
vachakam
vachakam

 അതേസമയം യുവാവിന് ചികിത്സ വൈകിയതിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവെ രംഗത്തെത്തിയിരുന്നു. ചാലക്കുടി സ്വദേശി ശ്രീജിത്തിന് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം. തൃശൂർ സ്റ്റേഷനിൽ ആംബുലൻസ് എത്താൻ ക്രമീകരണം നടത്തിയിരുന്നു.യാത്രക്കാർ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങൾ ഉണ്ടാക്കി.

പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലൻസ് സ്റ്റേഷനിൽ വൈകിയെത്തിയതെന്നും റെയിൽവെയുടെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam