കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി സംവാദത്തിന് തയ്യാറെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെല്ലുവിളിയാണ് മുഖ്യമന്ത്രി സ്ഥീകരിച്ചത്.
സംവാദത്തിന് തീര്‍ച്ചയായും തയ്യാറാണ് എന്നും സ്ഥലവും സമയവും നിശ്ചയിച്ചാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി കോഴിക്കോട് മുഖാമുഖത്തില്‍ വ്യക്തമാക്കിയത്. കേരളത്തിലെ എംപിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹത്തിന് അറിയില്ലേ?. നമ്മുടെ കേരളത്തിലെ എംപിമാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നത് ഞാന്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചത്. മുഖ്യമന്ത്രി നുണ പറയാന്‍ പാടുണ്ടോ. വിവരങ്ങള്‍ എല്ലാം കിട്ടുന്നയാളല്ലേ. കേരളത്തിന്റെ ഓരോ വിഷയങ്ങളും പാര്‍ലമെന്റില്‍ ഇതുപോലെ ഉന്നയിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. പാര്‍ലമെന്റിന്റെ വെബ്‌സൈറ്റ് എടുത്തുനോക്കിയാല്‍ മതി. പാര്‍ലമെന്റിലെ എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് താന്‍ തയ്യാറാണ്. കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍, ബഹുജനപ്രശ്‌നങ്ങള്‍ എല്ലാം ഉന്നയിച്ചിട്ടുണ്ടോയെന്ന് നമുക്ക് നോക്കാം എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
