അമേരിക്കയിലെയും ഇന്ത്യയിലെയും മതസ്വാതന്ത്ര്യം താരതമ്യം ചെയ്ത് ദീപിക

SEPTEMBER 22, 2025, 12:39 AM

കൊച്ചി: മതസ്വാതന്ത്രൃത്തിലെ ഇരട്ടത്താപ്പ്, ഇന്ത്യയിലെ അവസ്ഥ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍  അമേരിക്കയിലെയും ഇന്ത്യയിലെയും മതസ്വാതന്ത്ര്യം താരതമ്യം ചെയ്ത് ദീപിക.

ലേഖനത്തില്‍ കേന്ദ്രസർക്കാറിന് രൂക്ഷ വിമർശനമാണുള്ളത്. ഇന്ത്യയിൽ ഹിന്ദുമതത്തിന് സർവ സ്വാതന്ത്ര്യവും മറ്റു മതങ്ങള്‍ക്ക് സ്വാതന്ത്ര്യ നിഷേധവുമാണ്. ഇതര മതങ്ങളുടെ ചെറിയ കൂട്ടായ്മകളെ പോലും ഇന്ത്യയില്‍ ശിക്ഷിക്കുകയാണെന്നും ഡോ. പി ജെ തോമസ് എഴുതിയ ലേഖനത്തിൽ പറയുന്നു.   

ക്രിസ്ത്യന്‍ രാജ്യമായ അമേരിക്കയില്‍ ഹിന്ദുമത പ്രചാരകരായ ഹരേകൃഷ്ണ  ഗായകസംഘം പ്രവർത്തിക്കുന്നു. തെരുവില്‍ ഭജന നടത്തുന്നു, ആളുകളെ തടഞ്ഞ്  നിർത്തി  ലഘുലേഖ നല്‍കുന്നു. പൊലീസ് സംരക്ഷണം നല്‍കുന്നു, ആരും പ്രശ്നമുണ്ടാക്കുന്നില്ല. 

vachakam
vachakam
vachakam

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്‍റെ അവസ്ഥ ഇതിന് കടകവിരുദ്ധമാണ്.  ഹിന്ദുമതത്തിന് സർവ സ്വാതന്ത്ര്യവും മറ്റു മതങ്ങള്‍ക്ക് സ്വാതന്ത്ര്യ നിഷേധവുമാണ്.  അമേരിക്കയിലെ ഹിന്ദുക്ഷേത്രങ്ങള്‍ 20  വർഷം കൊണ്ട് 435 ല്‍ നിന്നും 1500 ആയി2050 ആകുമ്പോഴേക്കും അമേരിക്കയിലെ ഹിന്ദു ജനസംഖ്യ 30 ലക്ഷത്തില്‍ നിന്നും അരക്കോടിയായി ഉയരും. ജൂലിയ റോബർട്സ് എന്ന ഹോളിവുഡ്  നടി  ഹിന്ദുമത സ്വീകരിച്ച് അത് പരസ്യപ്പെടുത്തി.

ഇന്ത്യയില്‍ മതപ്രചാരണം കുറ്റകൃത്യമാക്കി മറ്റു രാജ്യങ്ങളില്‍ ഹിന്ദുമതപ്രചാരണം ആവേശത്തോടെ നടത്തുന്നു. ഇതര മതങ്ങളുടെ ചെറിയ കൂട്ടായ്മകളെ പോലും ഇന്ത്യയില്‍ ശിക്ഷിക്കുന്നു. അമൃതാനന്ദമയി മഠത്തില്‍ നിരവധി വിദേശികള്‍ ശിഷ്യരായി ചേരുമ്പോഴും ആരും ഇടപെടുന്നില്ല. 12 സംസ്ഥാനങ്ങള്‍ കടുത്ത സ്വഭാവമുള്ള മതപരിവർത്തന നിരോധന നിയമങ്ങള്‍ പാസാക്കി. അമേരിക്കയില്‍ മതസ്വാതന്ത്ര്യം ആസ്വദിച്ച ശേഷം അവർ തന്നെ ഇന്ത്യയില്‍  മറ്റു മതങ്ങളെ ശിക്ഷിക്കുന്നു. മതപരിവർത്തന നിരോധന നിയമം റദ്ദാക്കാന്‍ ഇന്ത്യയിലെ ഹിന്ദുനേതാക്കള്‍ തന്നെ ഇടപെടണമെന്നും ലേഖനത്തിൽ പറയുന്നു. ",

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam