ദീപക് ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി

FEBRUARY 10, 2026, 1:48 AM

കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപകിന്റെ ആത്മഹത്യ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പ്രഖ്യാപിക്കും. കേസ് പരിഗണിക്കുന്നത് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ആണ്. അല്പസമയം മുൻപ് ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി നാളത്തേക്ക് മാറ്റിയിരുന്നു.

പ്രോസിക്യൂഷൻ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ശക്തമായി വാദിച്ചു. ദീപകിന്റെ ലാപ്‌ടോപ്പ്, ഫോണിന്റെ ഫോറൻസിക് പരിശോധന ഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നും, ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിഭാഗം, ഷിംജിത 21 ദിവസമായി ജയിലിൽ കഴിയുന്നുവെങ്കിലും പരിശോധനാഫലം വരുന്നത് വരെ റിമാൻഡിൽ തുടരാൻ ആവശ്യമില്ലെന്നും വാദിച്ചു.

ജനുവരി 21-നാണ് വടകര സ്വദേശിയായ ഷിംജിത മുസ്തഫ അറസ്റ്റിലായത്. ബസിൽ മോശമായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ ഷെയർ ചെയ്തതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു പൊലീസ് പിടികൂടിയത്. പിന്നീട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam