മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, കേസെടുത്ത് കന്റോൺമെന്റ് പൊലീസ്

JUNE 12, 2026, 8:14 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

തളിപ്പറമ്പ് എംഎൽഎ ടി കെ ​ഗോവിന്ദന് വധ ഭീഷണി വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി.

vachakam
vachakam
vachakam

ഫോൺ സന്ദേശം വഴിയാണ് വധഭീഷണി വന്നത്. ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ഫോൺ സന്ദേശം.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോണിലൂടെ അസഭ്യം വിളിച്ചിരുന്നു.  വധഭീഷണിയിൽ ടി കെ ​ഗോവിന്ദനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam