ഐബി ഉദ്യോഗസ്ഥയുടെ മരണം; യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിൽ താമസിച്ചതിന് തെളിവ്

JUNE 19, 2025, 1:55 AM

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ വിവിധയിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. യുവതിയുമായി സുകാന്ത് രാജസ്ഥാനിലെ ഉദയ്‌പൂരിൽ രണ്ട് ദിവസം താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരും രാജസ്ഥാനിലെ രണ്ട് ഹോട്ടലുകളിലായി ഓരോ ദിവസം വീതം താമസിച്ചതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തി.

അതേസമയം യുവതിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും അതിന്റെ ഭാഗമായിരുന്നു യാത്രകളെന്നുമാണ് സുകാന്ത് പൊലീസിന് മൊഴി നൽകിയത്. രാജസ്ഥാനിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം പ്രതിയുമായി ഇന്നലെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. യുവതിക്കൊപ്പം തമിഴ്നാട്ടിലും സുകാന്ത് യാത്രകൾ നടത്തിയിരുന്നുവെന്ന മൊഴിയെ തുടർന്നാണ് തെളിവെടുപ്പ്. സുകാന്തിന് മറ്റ് യുവതികളുമായും ബന്ധമുണ്ടായിരുന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകളുടെ മരണത്തിന് പിന്നിൽ സുഹൃത്തായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഒളിവിൽ പോയ സുകാന്തിനെ പൊലീസ് കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam