മുഖ്യമന്ത്രിക്കെതിരെ കൊലവിളി; കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം; കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം

NOVEMBER 19, 2025, 2:30 AM

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി എന്നാണ് പുറത്തു വരുന്ന വിവരം. സുപ്രീംകോടതി അഭിഭാഷകനാണ് വിഷയത്തിൽ ഡിജിപിക്ക് പരാതി നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമന്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും' എന്നായിരുന്നു ഇവരുടെ കമന്റ്.

അതേസമയം കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം. ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്നാണ് സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സിഎംസി സന്യാസിനി സഭയിലെ ടീന ജോസിന്റെ പ്രാഥമിക അംഗത്വം സഭയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് 04/04/2009 തീയതിയില്‍ നഷ്ടപ്പെട്ടതാണ്. എന്നാല്‍ മാനുഷിക പരിഗണനയില്‍ ഞങ്ങള്‍ നല്‍കിയ അനുമതിയില്‍ അവര്‍ ഞങ്ങളുടെ ഒരു ഭവനത്തില്‍ സൗജന്യമായി താമസിച്ച് അഭിഭാഷകവൃത്തി ചെയ്ത് ജീവിച്ച് വരുന്നു .(മേല്‍പ്പറഞ്ഞ തീയതി മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണ്). ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ മാത്രം തീരുമാനത്തിലും ഉത്തരവാദിത്വത്തിലും ആണ്. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ ഞങ്ങള്‍ അപലപിക്കുന്നു, എന്നാണ് സന്യാസിനി സമൂഹത്തിന്റെ പ്രസ് റിലീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam