മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം തുറന്ന പോരിലേക്ക്; കലാനിധി മാരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു ദയാനിധി മാരന്‍

JUNE 20, 2025, 1:43 AM

ചെന്നൈ: മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം തുറന്ന പോരിലേക്ക് മാറുന്നതായി റിപ്പോർട്ട്. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. 

കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ കരസ്ഥമാക്കിയത് എന്നും ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.

അതേസമയം ഡിഎംകെ എംപിയാണ് ദയാനിധി മാരന്‍. 2003 ന് മുമ്പുള്ള ഓഹരി നില സ്ഥാപിക്കണം എന്നും അനര്‍ഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നല്‍കണം എന്നും അല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ദയാനിധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam