ആർഎസ്എസ് പരാമർശം തോൽവിയുടെ ആക്കം കൂട്ടി!  സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

JUNE 26, 2025, 8:09 PM

 തിരുവനന്തപുരം:  ആർഎസ്എസ് പരാമർശത്തിൽ എം.വി ഗോവിന്ദനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം.

സംസ്ഥാന സെക്രട്ടറിയുടെ പരാമർശം നിലമ്പൂർ തോൽവിയുടെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തൽ. എം.വി ഗോവിന്ദന്റെ പേര് പറഞ്ഞാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്. 

  ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ആർ എസ് എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചുവെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ അതിരൂക്ഷമായ വിമർശനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്.

vachakam
vachakam
vachakam

നിലമ്പൂരിലെ തോൽവിയുടെ ആക്കം കൂട്ടിയത് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണെന്ന കുറ്റപ്പെടുത്തലാണ് നേതാക്കൾ നടത്തിയത്. ആ‌ർ എസ് എസ് സഹകരണവുമായി ബന്ധപ്പെട്ട എം വി ഗോവിന്ദന്‍റെ പ്രസ്താവന നിലമ്പൂരിൽ വർഗീയ ചേരിതിരിവുണ്ടാക്കിയെന്നും വിമർശിക്കപ്പെട്ടു.

 എഡിജിപി എം.ആർ അജിത്കുമാറിന് അനാവശ്യ പരിഗണന നൽകുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഇത്തരത്തിലുള്ള വിമർശനങ്ങൾ ഒരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തത വരുത്താനായില്ലെന്നും നേതാക്കൾ പറഞ്ഞു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam