എന്‍റെ മതേതര ഐഡന്‍റിറ്റിയുടെ മുഖത്ത് ആഞ്ഞുവെട്ടാനാണ് സിപിഎം ശ്രമിച്ചത്: ഷാഫി പറന്പില്‍

JUNE 15, 2024, 3:53 PM

വടകര: കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പൊലീസ് ഇപ്പോഴും കള്ളക്കളി നടത്തുകയാണെന്ന് ഷാഫി പറമ്ബില്‍. തന്‍റെ മതേതര ഐഡന്‍റിറ്റിയുടെ മുഖത്ത് ആഞ്ഞുവെട്ടാനാണ് സിപിഎം ശ്രമിച്ചതെന്നും ഷാഫി പ്രതികരിച്ചു.

നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനശ്രമം വ്യാജമാണ് എന്ന് കോടതിയില്‍ തന്നെ തെളിഞ്ഞു. വ്യാജ സ്ക്രീൻ ഷോട്ടിന്‍റെ ഉറവിടം സിപിഎം ആണെന്ന കാര്യത്തില്‍ ഇനി ആർക്കും സംശയമുണ്ടാകില്ല.

മുന്‍ എംഎല്‍എ കെ.കെ.ലതിക തന്നെ ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു. ഇത് ഒറിജിനലാണെന്ന് വിശ്വസിച്ച സിപിഎം പ്രവര്‍ത്തകരോട് സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ മാപ്പു പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

പ്രതികള്‍ ആരാണെന്ന് പോലീസിനും സിപിഎമ്മിനും അറിയാം. അജ്ഞാതമായ ഉറവിടത്തില്‍ നിന്നും വന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് എന്തിനാണ്. വര്‍ഗീയ വാദി എന്ന ചാപ്പ തന്‍റെ മേലില്‍ വീഴില്ല.

സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ സിപിഎം വെള്ളം ഒഴിച്ച്‌ തലോടി വളര്‍ത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്ബോള്‍ അതിനെ തള്ളിപ്പറയും- ഷാഫി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam