അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി

DECEMBER 22, 2025, 3:05 AM

കൊല്ലം:  പൊലീസ് സ്റ്റേഷനിൽ  കയറി  എസ് ഐയ്ക്ക് നേരെ സി പി എം നേതാവിന്റെ കൊലവിളി. എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ കൊലവിളി.

 കൊല്ലം കോർപ്പറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐ ആർ.യു.രഞ്ജിത്തിനെതിരെ കൊലവിളി നടത്തിയത്. 

ശനിയാഴ്ച ഉച്ചയ്ക്ക് 1.56നായിരുന്നു സംഭവം. എസ്ഐ ആർ.യു.രഞ്ജിത്തിന്റെ മുറിയിലേക്കു കയറിയ ശേഷം കൈവശം കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവലും മലരും പഴവും എസ് ഐയുടെ മേശപ്പുറത്ത് നിരത്തിവച്ചു.

vachakam
vachakam
vachakam

കാര്യമന്വേഷിച്ച എസ് ഐയോട് ഭീഷണി മുഴക്കി. കയ്യേറ്റത്തിന് ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നത്. സ്റ്റേഷനിലെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമം നടത്തിയെന്നാണ് ആരോപണം.

കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്നു പടിയിറങ്ങിയ അതേ ദിവസമായിരുന്നു നേതാവിന്റെ അതിക്രമം. 

സംഭവത്തിൽ എം. സജീവിനും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും ഇരവിപുരം പൊലീസ് കേസെടുത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam