പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കുമെന്ന് റിപ്പോർട്ട്. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മാധവൻ, കിനാനൂർ – കരിന്തളം പഞ്ചായത്തിൽ ഭൂമി വാങ്ങിയ കാര്യം പാർട്ടിയെ അറിയിച്ചില്ലെന്ന് ഏരിയ നേതൃത്വത്തിലുള്ളവർ തന്നെയാണു പരാതി നൽകിയത്.
തുടർന്ന് പാർട്ടി കമ്മിഷൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം നടപടിയെടുക്കാൻ തീരുമാനിച്ചത്.
ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നു നിർദേശമുയർന്നെങ്കിലും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു മാത്രം മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്കു സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ അടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി