'ദി റിയൽ കേരള സ്റ്റോറി' വെബ്സൈറ്റുമായി സിപിഐഎം

MARCH 8, 2026, 10:50 AM

തിരുവനന്തപുരം:  'ദി റിയൽ കേരള സ്റ്റോറി' വെബ്സൈറ്റുമായി സിപിഐഎം . എൽഡിഎഫ് സർക്കാർ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും അടക്കം ജനങ്ങളിലേക്ക് എത്തിക്കാനാണ്   'കേരള സ്റ്റോറി' എന്ന പേരിൽ വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്.

വെബ്സൈറ്റിലേക്ക് കയറിയാൽ മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകൾ കാണാം. വികസനത്തിന്റെ കേരളാ സ്റ്റോറി എന്ന തലക്കെട്ടിൽ പുത്തൻ പാതകൾ, ലോകോത്തര യാത്രകൾ, ആരോഗ്യകേരളം, പൊതുവിദ്യാഭ്യാസത്തിലെ കേരള മോഡൽ എന്നിങ്ങനെ എഴുതിയ ചിത്രങ്ങളും നൽകിയിട്ടുണ്ട്.

പുതിയ നയങ്ങൾ, തീരുമാനങ്ങൾ, മതനിരപേക്ഷ ഐക്യം, ക്ഷേമ പദ്ധതികൾ, വികസന മുന്നേറ്റ പദ്ധതികൾ എന്നിവയെല്ലാം അടങ്ങുന്ന സമഗ്ര വിവരങ്ങളാണ് വെബ്‌സൈറ്റിൽ ഉൾക്കൊള്ളുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ പത്ത് വർഷങ്ങളിൽ കേരളം നേടിയ മുന്നേറ്റത്തിൽ സന്തുഷ്ടരാണോ എന്നത് രേഖപ്പെടുത്താൻ പൊതുജനാഭിപ്രായ പോളിങിനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. സർക്കാർ വിവിധ മേഖലകളിലായി നടപ്പാക്കിയ പദ്ധതികൾ അതിന്റെ ബജറ്റ് വിവരങ്ങൾ എന്നിവയും വികസനം വിവരിക്കുന്ന ദൃശ്യാവിഷ്‌കാരവും ഇതിലുണ്ട്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam