ചില മണ്ഡലങ്ങളിൽ പ്രചാരണച്ചെലവ് സ്ഥാനാർഥികൾ വഹിച്ചു; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വിമർശനം

JULY 6, 2026, 10:16 PM

മലപ്പുറം: ചില മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികളുടെ സ്വന്തം ചെലവിലാണ് നടന്നതെന്ന് വ്യക്തമാക്കി സിപിഐഎം പാർട്ടി രേഖ. ബൂത്ത് തലം മുതൽ പ്രചാരണ ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും, മണ്ഡലം കമ്മിറ്റികൾക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും രേഖയിൽ പറയുന്നു. പ്രചാരണച്ചെലവ് സ്ഥാനാർഥികൾ വഹിക്കേണ്ടി വന്ന സാഹചര്യം തിരുത്തണമെന്നും പാർട്ടി നിർദേശിക്കുന്നു.

ജില്ലാ സെന്റർ കടം വാങ്ങി ഫണ്ട് നൽകിയിട്ടും പൂർണസമയ പ്രവർത്തകരാകാൻ സന്നദ്ധരായ സഖാക്കളെ കണ്ടെത്താനായില്ലെന്നും, തെരഞ്ഞെടുപ്പ് സ്ക്വാഡുകൾ നിർജീവമായിരുന്നെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.

2011 മുതൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥികൾക്കെതിരെ നേതൃത്വത്തിലുള്ള ചിലർ തന്നെ 'കെട്ടിയിറക്കിയ സ്ഥാനാർഥി' എന്ന വ്യാജപ്രചാരണം നടത്തിവരുന്നതായും മലപ്പുറം ജില്ലാ കമ്മിറ്റി വിമർശിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam