തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചതുപോലെ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് സിപിഎം.
ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചുവെന്നും ഇത് വ്യക്തമാക്കുന്നതായിരുന്നു ഗൃഹസന്ദർശന പരിപാടിയെന്നും സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
പാർട്ടി തീരുമാനിച്ചത് പോലെ പരിപാടി പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചത്.
ഏറ്റവും ഫലപ്രദമായി മാറ്റാൻ കഴിയുന്ന ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചതുപോലെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ക്യാമ്പയിനോട് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ തിരുത്തുന്ന വിധം എല്ലാ ഘടകങ്ങളും ഇടപെടണമെന്നും സർക്കുലറിൽ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ സംബന്ധിച്ച് താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി 15ന് സിപിഐഎം ഗൃഹസന്ദർശന പരിപാടി ആരംഭിച്ചത്.ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരുടെ നിർദ്ദേശങ്ങളും പരാതികളും കേൾക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
