പാലക്കാട്: ആറ് മാസങ്ങൾക്ക് ശേഷം വിനോദിനി സന്തോഷത്തോടെ സ്‌കൂളിലേക്ക്. വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ വീണു കയ്യിൽ പരുക്കേറ്റ ഒൻപതു വയസുകാരി വിനോദിനിക്ക് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലമാണ് പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കൃത്രിമ കൈവയ്ക്കാൻ താങ്ങായത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപതുവയസുകാരി വിനോദിനി ആറ് മാസങ്ങൾക്ക് ശേഷം ഇന്ന് മുതൽ വീണ്ടും സ്‌കൂളിലേക്ക് പോകും.
വലതുകൈ പൊട്ടിയനിലയിൽ കഴിഞ്ഞ ഓഗസ്റ്റ് 24ന് ആയിരുന്നു വിനോദിനി എന്ന കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
30ാം തീയതി ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ കൈ നീര് വച്ചിരുന്നു. കൂടാതെ രക്തയോട്ടം നിലച്ച അവസ്ഥയിലും ആയിരുന്നു. ഇതിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം നിലച്ചതും കൈയിൽ പഴുപ്പും വന്നതുകാരണം കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസ്; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്
കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്