കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയും; വഴി തടഞ്ഞ് പ്രകടനം നടത്തിയ കേസിൽ മുൻ എംഎൽഎ പി.പി. ചിത്തരഞ്ജനെ ശിക്ഷിച്ച് കോടതി

JULY 6, 2026, 10:59 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴി തടഞ്ഞ് പ്രകടനം നടത്തിയ കേസിൽ മുന്‍ എംഎല്‍എ പി. പി ചിത്തരഞ്ജനെ ശിക്ഷിച്ച് കോടതി. കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയുമാണ് കോടതി വിധിച്ചത്.ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം കോടതി പിരിയും വരെ മുൻ എംഎൽഎ വഞ്ചിയൂര്‍ കോടതിയില്‍ നിന്നു. 

2025 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തുകയായിരുന്നു.

അതേസമയം, എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന പി എം വാഹിദ, പ്രസിഡൻ്റ് എൻ കെ രാമചന്ദ്രൻ എന്നിവർക്കും കോടതി ശിക്ഷ വിധിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam