അയ്യപ്പനെ അധിക്ഷേപിക്കുന്ന പോസ്റ്റ്: രഹന ഫാത്തിമയ്‌ക്കെതിരെ അന്വേഷണം തുടരും 

AUGUST 11, 2025, 9:02 PM

പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന പരാതിയിൽ രഹന ഫാത്തിമയ്‌ക്കെതിരായ കേസിന്റെ അന്വേഷണം താൽക്കാലികമായി നിർത്താനുള്ള  പൊലീസ്  നീക്കത്തിനു തടയിട്ട് കോടതി. 

കേസ് റഫർ ചെയ്യാനുള്ള പത്തനംതിട്ട പൊലീസിന്റെ റിപ്പോർട്ട് കോടതി നിരസിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസ് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടുണ്ട്.

 ശബരിമല അയ്യപ്പനെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിനെതിരായ പരാതിയിൽ തുടരന്വേഷണം നടത്തി നടപടിയെടുക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

vachakam
vachakam
vachakam

 വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിൽ അയ്യപ്പനെ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരായതാണ് കേസ്. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണ് പരാതിക്കാരൻ.

ഫേസ്ബുക്കിൽ നിന്നും വിശദീകരണം ലഭിക്കും വരെ അന്വേഷണം നിർത്തി വയ്ക്കാനാണ് പൊലീസ് കോടതിയെ സമീപിച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, കേസന്വേഷണം തുടരാനാണ് മജിസ്ട്രേറ്റ് കോടതിയിയുടെ ഉത്തരവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam