കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

JULY 3, 2026, 7:30 AM

കൊല്ലം: കൊല്ലത്ത് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ആദിച്ചനല്ലൂർ സ്വദേശി അനിൽകുമാറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ബീനയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന ഇരുവരും കൊല്ലത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത ശേഷമാണ് വിഷം കഴിച്ചതെന്നാണ് പ്രാഥമിക വിവരം.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങളും മറ്റ് കാരണങ്ങളും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam