തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുൻപ് ഡിജിപി റവാഡ ചന്ദ്രശേഖർ നിയമസഭയുടെ അകത്തളത്തിൽ പ്രവേശിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തി. സിവിൽ വേഷത്തിലായിരുന്നു ഡിജിപിയുടെ പ്രവേശനം.
പൊലീസ് മേധാവി സഭയ്ക്കുള്ളിൽ കയറിയത് നിയമസഭാ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതികരിച്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇത് അശ്രദ്ധ മൂലം സംഭവിച്ചതാകാമെന്ന് പറഞ്ഞു.
അതേസമയം, നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകിയ നിർദേശം സർക്കാർ തള്ളി. പൊലീസ് ബാൻഡ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണ് വായിച്ചത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടിപ്പട്ടികയിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ സർക്കാരിനെതിരെ ബിജെപി വിമർശനവുമായി രംഗത്തെത്തി. ഗവർണറെ സർക്കാർ അവഹേളിച്ചുവെന്നാണ് വി. മുരളീധരൻ ആരോപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
