പത്തനംതിട്ട സിപിഎമ്മിലും വിവാദം; ഏരിയ കമ്മിറ്റി അംഗത്തിന്റെ രാജി പരാതികൾ പൂഴ്ത്തിയതായി ആരോപണം, കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ

OCTOBER 10, 2026, 9:47 PM

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിലും വിവാദം.കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിന്റെ രാജി പരാതികൾ പൂഴ്ത്തിയതിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഒരുങ്ങുകയാണ് കൂടുതൽ നേതാക്കൾ. ഒരു ലോക്കൽ സെക്രട്ടറിക്കും മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തിനും എതിരെ നൽകിയ പരാതികളാണ് പൂഴ്ത്തിയതായി ആരോപിക്കുന്നത്.സംസ്ഥാന സെക്രട്ടറിക്ക് നൽകിയ ഗൗരവമേറിയ പരാതികളിൽ പോലും നടപടിയില്ലെന്ന് നേതാക്കൾ പറയുന്നു.

വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത ശക്തമായതോടെ കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി യോഗം ചേരാൻ കഴിഞ്ഞില്ല. ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് 5 പേർ മാത്രമാണ്. അനർഹരെ ജില്ലാ നേതൃത്വത്തിൽ തിരികെ കയറ്റിയെന്ന് ആരോപിച്ച് തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതിപ്രളയമാണ് ലഭിക്കുന്നത്.

അതേസമയം, ഇന്നലെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജിവെച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയെ തുടർന്നാണ് രാജി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam