പത്തനംതിട്ട: എസ്എഫ്‌ഐ നേതാക്കളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടങ്ങുന്ന സംഘം മര്‍ദ്ദിച്ചതായി പരാതി.സംഭവത്തിൽ രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍, അനന്തു ഗോപന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം.നാല് കാറുകളിലായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലും കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുകയും സഹില്‍, പ്രണവ് എന്നിവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോയെന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നു.സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ഇവർ ആരോപിക്കുന്നു.
26 ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയും 20 കണ്ടാലറിയാവുന്നവര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
