വിവാദ പരാമർശം;  അടൂർ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം

AUGUST 6, 2025, 6:28 AM

തിരുവനന്തപുരം: ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.

സിനിമ നയരൂപീകരണ യോഗത്തിൽ അടൂർ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിൻറെ പേരിൽ ഒരു കേസ് എടുക്കാൻ സാധിക്കില്ല എന്നാണ് വിശദീകരണം. ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലാണ് പട്ടികജാതി വിഭാഗത്തിനും സ്ത്രീകൾക്കുമെതിരെ അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപ പരാമർശം നടത്തിയത്. 

 അടൂരിൻറെ പ്രസംഗത്തിൽ എസ്ഇ-എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ലെന്നും ഫണ്ട് നിർത്തലാക്കണമെന്നോ, ഫണ്ട് നൽകുന്നത് ശരിയില്ലെന്നോ അടൂർ പറയുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തിൽ പറയുന്നത്.

vachakam
vachakam
vachakam

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം.

ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുതെന്നും ഒന്നര കോടി നൽകിയത് വളരെ കൂടുതലാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീവിരുദ്ധ പരാമർശം സ്ത്രീപക്ഷ വിഷയം ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂർ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമർശം.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam