പാലക്കാട്: വി എസിന്റെ വിശ്വസ്തനായിരുന്ന എ സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. വി എസ് അച്യുതാനന്ദന്റെ മണ്ഡലമായിരുന്നു ഒരു കാലത്ത് മലമ്പുഴ.
മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചു.
കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് സുരേഷും സ്ഥിരീകരിച്ചിട്ടുണ്ട്.
താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവി ആണെന്നും സുരേഷ് പറഞ്ഞു. 'എന്തിനാണ് പാർട്ടി പുറത്താക്കിയത് എന്ന് ഇനിയും മനസിലായിട്ടില്ല. നിരവധി അപ്പീലുകൾ പാർട്ടിയിൽ നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല. മത്സരിക്കണം എന്ന കാര്യമൊന്നും ഞാൻ മനസിലേക്ക് എടുത്തിട്ടില്ല.
മറ്റൊരു പാർട്ടിയിൽ ചേരാനും എനിക്ക് താത്പര്യമില്ല. ഇടതുപക്ഷത്തുള്ളവരും അല്ലാത്തതുമായ സുഹൃത്തുക്കളുമായി എനിക്ക് ആലോചിക്കാനുണ്ട്. വരുംദിവസങ്ങളിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം' എന്നും സുരേഷ് ഒരു സ്വകാര്യ ചാനലിനോടായി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്