'ബാധ്യത തീർക്കുമെന്ന ഉറപ്പ് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചിട്ടില്ല'; എൻ എം വിജയന്റെ മരുമകൾ പത്മജ

SEPTEMBER 19, 2025, 10:27 PM

തിരുവനന്തപുരം: ബാധ്യത തീർക്കുമെന്ന ഉറപ്പ്  കോൺ​ഗ്രസ് നേതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെ എൻ എം വിജയന്റെ മരുമകൾ പത്മജ. 

കോൺഗ്രസ് നേതാക്കന്മാരുടെ ഉറപ്പിൽ പ്രതീക്ഷയില്ലെന്നും പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും പത്മജ ആരോപിച്ചു. അവരുടെ വാക്കിൽ എങ്ങനെ വിശ്വസിക്കണമെന്നും പത്മജ ചോദിച്ചു. കോൺഗ്രസ് നേതാക്കൾ നിലവിൽ ഉന്നയിക്കുന്ന ആരോപണങ്ങളൊക്കെ കള്ളമാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പത്മജ വ്യക്തമാക്കി.

എൻഎം വിജയന്റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും ഉറപ്പ് നൽകി.

vachakam
vachakam
vachakam

READMORE: എൻഎം വിജയന്റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് സണ്ണി ജോസഫ്

എന്‍എം വിജയന്റെ കടബാധ്യത അടച്ചു വീട്ടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണ് – എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

vachakam
vachakam
vachakam

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam