‘മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിന് അഭിനന്ദനങ്ങൾ’: വി ശിവൻകുട്ടി

JUNE 23, 2025, 4:34 AM

തിരുവനന്തപുരം: ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ‘നിലമ്പൂരിൽ സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി, പാർട്ടി ചിഹ്നത്തിൽ വോട്ട് തേടി. കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ’. – വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാൻ എല്‍ഡിഎഫിന് സാധിച്ചെന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ശേഷം ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് പ്രതികരിച്ചു. വികസന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് തിരഞ്ഞെടുപ്പിൽ ശ്രമിച്ചത് എന്നും ഈ പാഠത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

‘തിരഞ്ഞെടുപ്പ് ഫലം സൂക്ഷമമായി പരിശോധിക്കും. പ്രതീക്ഷയ്ക്കനുസരിച്ച് ഉയര്‍ന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. വിവാദങ്ങൾക്കൊന്നിനും പിടി കൊടുത്തിട്ടില്ല. തിരഞ്ഞെടുപ്പിൽ ഒരു വര്‍ഗീയവാദിയുടേയും വോട്ട് തേടിയിട്ടുമില്ല’. എം സ്വരാജ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam