കാസര്‍കോട്: കാസര്‍കോട് ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം ഉണ്ടായതായി റിപ്പോർട്ട്. കര്‍ണാടക ആര്‍ടിസി ബസിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥനിക്കുനേരെയാണ് അതിക്രമം ഉണ്ടായത്. ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതേസമയം ബസിൽ യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയെ മോശമായി സ്പര്‍ശിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അസഭ്യം വിളിച്ചെന്നും ആണ് വിദ്യാര്‍ത്ഥിനി പരാതിയിൽ പറയുന്നത്. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു എന്നതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നടുറോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പരീക്ഷയടക്കം എഴുതാനായില്ലെന്നും കോളേജ് വിദ്യാര്‍ത്ഥിനി പറയുന്നു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസിൽ പെണ്‍കുട്ടി പരാതി നൽകി. ബസിലെ യാത്രക്കാരാരും സംഭവത്തിൽ ഇടപെട്ടില്ലെന്നുമാണ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ