തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതിയിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ഡിവൈഎസ്‌പി പി.വി. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിനിടെയാണ് ഇ.പി. ജയരാജൻ തന്നെ ആക്രമിച്ചതെന്ന് ആരോപിച്ചാണ് ഫർസീൻ മജീദ് പരാതി നൽകിയത്.തുടക്കത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.പിന്നീട് കോടതിയെ സമീപിച്ച പരാതിക്കാരന്റെ ഹർജിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന റിപ്പോർട്ട് പോലീസ് സമർപ്പിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണം കൂടുതൽ ഫലപ്രദമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
