മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കുടുംബം. പിന്നാലെ യുവാവായ മുഹമ്മദ് അൽഫയാദ് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി.
മലപ്പുറം ചെങ്ങര സ്വദേശി മുഹമ്മദ് അൽഫയാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിൻറെ പരാതിയിൽ പരക്കെ അന്വേഷണം നടക്കുന്നതിനിടെയാണ് ഫയാദ് തന്നെ ഇന്ന് വൈകീട്ട് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കക്കാടംപൊയിലിൽ കൂട്ടുകാർക്കൊപ്പം ആയിരുന്നുവെന്നും ഫയാദ് പൊലീസിൽ പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ആരുടെ കൂടെയാണ് പോയതെന്ന കാര്യമൊന്നും ഫയാദ് കൃത്യമായി പറഞ്ഞിട്ടുമില്ല.
ശരീരത്തിൽ മർദ്ദനമേറ്റതെന്ന് സംശയിക്കുന്ന തരത്തിലുള്ള പാടുകൾ ഉണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെ പൂക്കളത്തൂർ വെച്ച് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ഫയാദിനെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
