ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

JUNE 26, 2026, 1:11 AM

കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനാണ് ബസിടിച്ച് പരിക്കേറ്റത്. അദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകര മടപ്പള്ളി കോളേജിന് മുൻവശത്ത് ഇന്നലെയായിരുന്നു സംഭവം. തലശ്ശേരി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'ഡിടിഎസ് ക്ലാസിക്' ബസാണ് മൃദുലിനെ ഇടിച്ചതെന്നാണ് പരാതി.

സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ സ്വകാര്യ ബസുകളിൽ കയറ്റാത്തതിനെതിരെ ഡിവൈഎഫ്ഐ സമരം നടത്തിയിരുന്നു. ദേശീയപാതയുടെ സർവീസ് റോഡിലൂടെ സർവീസ് നടത്താത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

vachakam
vachakam
vachakam

സമരത്തിനിടെ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് മൃദുലിനെ ഇടിച്ചുവീഴ്ത്തിയതെന്ന് പരാതിയിൽ പറയുന്നു. അപകടത്തിന് പിന്നാലെ ബസിലെ ഡ്രൈവറും ജീവനക്കാരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam