പരാതി നൽകാൻ എത്തിയ നഴ്സിനെ പീഡിപ്പിച്ചു; പൊലീസുകാരനെതിരെ പരാതി

JANUARY 5, 2024, 8:21 AM

കോഴിക്കോട്:  പരാതി നൽകാനെത്തിയ യുവതിയെ പൊലീസുകാരൻ പീഡിപ്പിച്ചെന്നു പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പരാതി. 

ഫറോക്ക് അസി. പൊലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്സാണു പരാതി നൽകിയത്.  

 യുവതിയുടെ പരാതി ഇങ്ങനെ: പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ നാലു വർഷം മുൻപ് മാവൂർ റോഡ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം 40000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടാത്തതിനെ തുടർന്നു പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പൊലീസുകാരനെ അറിയിച്ചു. 

vachakam
vachakam
vachakam

അവിടെ നിന്നുള്ള നിർദേശപ്രകാരം കസബ പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പൊലീസുകാരൻ നമ്പർ വാങ്ങി.  തുടർന്നു പതിവായി ഫോണിൽ വിളിക്കുകയും സ്റ്റാൻഡിനു സമീപത്തെ ലോഡ്‍ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തു.

പൊലീസുകാരനെതിരെ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണർക്കും പരാതി നൽകിയതിനെ തുടർന്നു 2020 ജൂലൈയിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിയുകയും കമ്മിഷണർ നടപടിയെടുക്കുകയും ചെയ്തിരുന്നു. 

പക്ഷേ, ഇതുവരെ പൊലീസുകാരനെതിരെ കസബ സ്റ്റേഷനിൽ കേസെടുത്തില്ലെന്നാണു പരാതി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam