കൊല്ലം: ചാത്തന്നൂരിലെ യുഡിഎഫ് പരാജയം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും ചാത്തന്നൂരിൽ മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടതാണ് അന്വേഷിക്കുക.
എൽഡിഎഫ് സീറ്റായിരുന്ന ചാത്തന്നൂരിൽ ഇത്തവണ ബിജെപിയാണ് ജയിച്ചത്. എൻഡിഎയുടെ ബി ബി ഗോപകുമാറാണ് ചാത്തന്നൂരിൽ നിന്ന് എംഎൽഎയായത്.
4398 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗോപകുമാർ വിജയിച്ചത്. കെപിസിസി സെക്രട്ടറി എൽ കെ ശ്രീദേവി ചെയർമാനായ കമ്മീഷനാണ് പരാജയം അന്വേഷിക്കുക.
എൽ കെ ശ്രീദേവിക്ക് പുറമേ ജി ആർ കൃഷ്ണകുമാർ, എം സുജയ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. 15 ദിവസത്തിനകം റിപ്പോർട്ട് ഡിസിസിക്ക് സമർപ്പിക്കും.
ഈ റിപ്പോർട്ട് ഡിസിസി കെപിസിസിക്ക് കൈമാറും. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ കെപിസിസി മറ്റൊരു സമിതിയെ വെച്ച് അന്വേഷിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
