കൊല്ലം: അഞ്ചലിൽ ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ.
അഞ്ചലിലെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ആശുപത്രി അടച്ചിട്ട് വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയത്.
പിന്നാലെ എഐവൈഎഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാർ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. ഒടുവിൽ ജീവനക്കാരൻ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.
പുനലൂർ തഹസിൽദാരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയിൽ എത്തി പരിശോധന നടത്തി. അറ്റൻഡൻസ് രജിസ്റ്ററുൾപ്പെടെ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ വീഴ്ച്ച സംഭവിച്ചതായി തഹസിൽദാർ കണ്ടെത്തി. ജില്ലാ കളക്ടർക്ക് തഹസിൽദാർ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകും.
തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകി രോഗി മരിച്ചതിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെയും ജീവനക്കാരുടെയും യാത്ര വിവാദമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്