തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ വാട്ടർ ടാങ്ക് നിർമിക്കുന്നു.
ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിൽ എന്തിരിക്കുന്നു എന്നതാണ് ചോദ്യമെങ്കിൽ നിർമ്മാണത്തിനായി വകയിരുത്തിയ ചെലവാണ് വാർത്തയിൽ ഇടം നേടുന്നത്.
4.52 ലക്ഷം രൂപയ്ക്കാണ് വാട്ടർ ടാങ്ക് നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് കരാർ നൽകിയിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിപ്രകാരമുള്ള ഭവന നിർമാണത്തിന് സർക്കാർ അനുവദിക്കുന്നത് നാല് ലക്ഷം രൂപയാണ്. അതിനേക്കാൾ കൂടിയ തുകയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ എലവേറ്റഡ് വാട്ടർ ടാങ്കിൻറെ നിർമാണത്തിന് ചെലവിടുന്നത്.
5.92 ലക്ഷം രൂപയായിരുന്ന എസ്റ്റിമേറ്റ് തുക. 4.52 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ നവംബർ 22ന് കരാർ നൽകി. വാട്ടർ ടാങ്കിന് പുറമെ, ഓടകളുടെ അറ്റകുറ്റപ്പണിയും കരാറുകാരൻ നടത്തണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്