തിരുവനന്തപുരം: മണ്ണന്തലയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് മദ്യപസംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സംഘർഷം തടയാൻ സ്ഥലത്തെത്തിയ മണ്ണന്തല സബ് ഇൻസ്പെക്ടർക്കും മർദനമേറ്റു.
മണ്ണന്തല എസ്ഐ വിപിൻ ആർ.എസിനാണ് തലയ്ക്ക് അടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണുന്നതിനായി ആളുകൾ ഒത്തുകൂടിയ സ്ഥലത്താണ് സംഭവം നടന്നത്.
കളി നടക്കുന്നതിനിടയിൽ മദ്യപിച്ചെത്തിയ ചിലർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് പിന്നീട് വലിയ രീതിയിലുള്ള കൈയാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
