തിരുവനന്തപുരം: തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം ഉണ്ടായത്.
പാലോട് - കുറുന്താളി വടക്കേവിള ഷൈജുഭവനിൽ ഷൈജു (38) ആണ് മരിച്ചത്. 2 സുഹൃത്തുകൾക്കൊപ്പമാണ് ഷൈജു തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയത്. പ്ലാവറയിലെ ഹെഡ് ലോഡ് തൊഴിലാളിയാണ് മരിച്ച ഷൈജു.
തോടിനു സമീപം നിന്ന തെങ്ങ് കാറ്റിൽ വീണുപോകാതിരിക്കാനായി കെട്ടിയ കമ്പി തോടിന് എതിർവശത്തുള്ള മറ്റൊരു മരവുമായി ബന്ധിപ്പിച്ചിരുന്നു.
ഈ കമ്പി ദ്രവിച്ച് പൊട്ടി വൈദ്യുതകമ്പിക്ക് മുകളിൽ കൂടി തോട്ടിലേക്ക് വീണു കിടക്കുകയായിരുന്നു.
ഈ കമ്പിയിൽ വൈദ്യുതി ഉണ്ടെന്നറിയാതെ മീൻ പിടിക്കാനെത്തിയ ഷൈജുവിന് ഷോക്കേൽക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ ഷൈജു മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്