തിരുവനന്തപുരം: കയ്യാങ്കളി വിവാദത്തിനിടെ രമ്യാ ഹരിദാസ് എംഎൽഎ മണ്ഡലത്തിലെത്തി. ചൊവ്വാഴ്ച വൈകിട്ടും രമ്യാ ഹരിദാസ് മണ്ഡലത്തിൽ എത്തിയിരുന്നു.
കയ്യാങ്കളി വിവാദത്തിന് പിന്നാലെ രമ്യാ ഹരിദാസ് പാലക്കാട്ടേക്ക് പോയിരുന്നു. കെപിസിസി നിയോഗിച്ച അന്വേഷണസമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല.
ഇന്ന് ഹാജരായേക്കുമെന്ന സൂചന എംഎൽഎ നൽകി. നിയമസഭാ കമ്മിറ്റിക്ക് ശേഷം എംഎം ഹസനെ കണ്ടേക്കുമെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു.
എല്ലാം പാർട്ടി പറയും എന്ന് മാത്രമാണ് രമ്യാ ഹരിദാസ് പ്രതികരിച്ചത്. നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച എംഎൽഎ പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
അത്തരമൊരു കത്ത് കൊടുത്തിട്ടില്ലെന്നും വ്യാജ വാർത്ത കൊടുത്ത് എംഎൽഎയെ ഇല്ലാതാക്കാൻ നോക്കേണ്ടതില്ലെന്നും എംഎൽഎയ്‌ക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. എംഎൽഎയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
