തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബുധനാഴ്ച ത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും കല്ലേറുണ്ടായതാണ് സംഘർഷത്തിന് തുടക്കമായത്. ഇതോടെ കേളേജിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപന്തമെറിഞ്ഞു. നേതാക്കൾ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാവെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വൻ സംഘർഷമുണ്ടാകുകയായിരുന്നു.
രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അതേസമയം പൊലീസ്-യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് (ഒക്ടോബർ 1) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചിനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
