മാരാർജി ഭവന് വേരെ നേരെ ബിയർ കുപ്പി എറിഞ്ഞു  

SEPTEMBER 30, 2026, 8:47 PM

തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അതിക്രമം. ഓഫീസിനു നേരെ ബിയർ കുപ്പി എറിയുകയായിരുന്നു. തലസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെയാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ അതിക്രമവും. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബിജെപി, യുവമോർച്ച - കോൺ​ഗ്രസ് സംഘർഷം ഒരുവശത്ത് നടക്കവേയാണ്  തലസ്ഥാനത്ത് എസ്എഫ്ഐ - കെഎസ്‍യു പ്രശ്നം സംഘർഷത്തിലേക്ക് വഴിമാറിയത്.

കോൺ​ഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും എന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.

vachakam
vachakam
vachakam

തമ്പാനൂർ ഉള്ള മാരാർജി ഭവന് നേരെയാണ് ബിയർ കുപ്പി എറിഞ്ഞത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കുപ്പി എറിഞ്ഞത്. സംഭവത്തിന് പിന്നിൽ കോൺ​ഗ്രസാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപിയുടെ ഭാ​ഗത്ത് നിന്ന് വരുന്നത്. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam