ടെക്സസ് കാപ്പിറ്റോൾ മന്ദിരം ആക്രമിക്കാൻ ഗൂഢാലോചന;  40-കാരൻ അറസ്റ്റിൽ

SEPTEMBER 30, 2026, 9:18 PM

വാഷിംഗ്‌ടൺ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റ് കാപ്പിറ്റോൾ മന്ദിരത്തിന് നേരെ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണ ശ്രമം ടെക്സസ് പബ്ലിക് സേഫ്റ്റി വിഭാഗവും എഫ്.ബി.ഐയും ചേർന്ന് പരാജയപ്പെടുത്തി. ആക്രമണം നടത്താൻ പദ്ധതിയിട്ട 40-കാരനായ ബെന്നി കാൽഡെറ ജൂനിയർ  എന്നയാളെ സാന് ആന്റണിയോയ്ക്ക് സമീപമുള്ള വസതിയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 'സ്വാറ്റ്' സേന അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ടെക്സസ് സ്റ്റേറ്റ് കാപ്പിറ്റോൾ മന്ദിരത്തിന് നേരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിടുന്നതായി ഏജൻസികൾക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. ഇയാളുടെ സുഹൃത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. കാപ്പിറ്റോൾ മന്ദിരത്തിൽ വെടിവെപ്പ് നടത്തുമെന്നും എ.ഐ.പി.എ.സി (AIPAC - American Israeli Public Affairs Committee) എന്ന സംഘടനയോടുള്ള അമർഷമാണ് ഇതിന് പിന്നിലെന്നും ഇയാൾ വ്യക്തമാക്കിയതായി അറസ്റ്റ് രേഖകളിൽ പറയുന്നു.

അറസ്റ്റിലായ ബെന്നി കാൽഡെറയെ ബെക്സാർ കൗണ്ടി ജയിലിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് 75,000 ഡോളറിന്റെ ബോണ്ടിൽ ഇയാൾക്ക് ജാമ്യം അനുവദിച്ചു. കാപ്പിറ്റോൾ മന്ദിരത്തിന്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷ കണക്കിലെടുത്ത് ഇവിടെ പോലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam