തിരുവനന്തപുരം: തലസ്ഥാനത്ത് തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.
ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങിയ മന്ത്രി ഓട്ടോറിക്ഷയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓട്ടോയും തടഞ്ഞു. അര മണിക്കൂറോളമാണ് പ്രതിഷേധത്തിൽ മന്ത്രി റോഡിൽ കുടുങ്ങിയത്. തുടർന്ന് മന്ത്രി ഇറങ്ങി നടന്നാണ് പോയത്. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല.
കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദേശം പൊലീസ് തള്ളുകയായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് വാൻറോസ് ജംഗ്ഷനിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞത്. കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
