കാനഡയിൽ ഇൻഫ്ലുവൻസയും ആർ.എസ്.വിയും പടരുന്നു; വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു

SEPTEMBER 30, 2026, 9:27 PM

ഒട്ടാവ: കാനഡയിലെ വിവിധ പ്രവിശ്യകളിൽ തണുപ്പുകാലത്തിന് മുന്നോടിയായി വിന്റർ രോഗങ്ങളുടെയും പനിയുടെയും  വ്യാപനം നേരത്തെ ആരംഭിച്ചതായി ആരോഗ്യ വിദഗ്ദ്ധർ.

സാധാരണയായി ഒക്ടോബർ അവസാനത്തോടെ കണ്ടുവരാറുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇക്കുറി സെപ്റ്റംബർ പകുതിയോടെ തന്നെ കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ തുടങ്ങിയ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി.

യൂക്കോൺ പ്രവിശ്യയിൽ ഓഗസ്റ്റ് പകുതി മുതൽ തന്നെ 'ഇൻഫ്ലുവൻസ എ'  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസയ്ക്ക് പുറമെ കോവിഡ്-19, ആർ.എസ്.വി (RSV - Respiratory Syncytial Virus) എന്നീ വൈറസുകളുടെ വ്യാപനത്തിലും ചെറിയ തോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി വിവിധ പ്രവിശ്യകൾ വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു കഴിഞ്ഞു.

vachakam
vachakam
vachakam

മുതിർന്ന പൗരന്മാർ, 75 വയസ്സിന് മുകളിലുള്ളവർ, കൈക്കുഞ്ഞുങ്ങൾ, മറ്റ് അനുബന്ധ അസുഖമുള്ളവർ എന്നിവരിലാണ് ഇൻഫ്ലുവൻസയും ആർ.എസ്.വിയും കൂടുതൽ പ്രത്യാഘാതം ഉണ്ടാക്കുന്നത്. അതിനാൽ മുൻകരുതൽ എന്ന നിലയിൽ വാക്സിൻ സ്വീകരിക്കാനും, രോഗലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ തുടരാനും മാസ്ക് ധരിക്കാനും കനേഡിയൻ ആരോഗ്യ ഏജൻസികൾ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam