ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹത്തിന്റെ മാതാവിനെയും അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്ത സി.പി.എം വനിതാ പ്രവർത്തകയായ ലതാ രഘുവിനെതിരെ പൊലീസ് കേസെടുത്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്നുണ്ടായ പ്രകടനത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച പരാമർശം നടത്തിയത്.
അധിക്ഷേപം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതിനെ തുടർന്ന് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വം (മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ആന്റണി) തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
