കനേഡിയൻ സർക്കാർ വെബ്‌സൈറ്റിലേക്ക് എ.ഐ ഏജന്റുകളുടെ ഹാക്കിംഗ് ശ്രമം

SEPTEMBER 30, 2026, 9:31 PM

ഒട്ടാവ: നിർമ്മിത ബുദ്ധി (AI) ഏജന്റുകൾ ഉപയോഗിച്ച് കനേഡിയൻ ഗവൺമെന്റ് വെബ്‌സൈറ്റിലേക്ക് ഹാക്കിംഗ് ശ്രമം നടന്നതായി എ.ഐ റിസർച്ച് ഫേം 'ട്രാൻസ്‌ലൂസ്' വെളിപ്പെടുത്തൽ. 

കാനഡയിലെ പ്രധാന വിവരശേഖരണ കേന്ദ്രമായ 'ലൈബ്രറി ആൻഡ് ആർക്കൈവ്സ് കാനഡ'യുടെ (Library and Archives Canada) വെബ്‌സൈറ്റിന് നേരെയാണ് കഴിഞ്ഞ മേയ് 8-നും ജൂൺ 9-നും ഹാക്കിംഗ് ശ്രമങ്ങൾ നടന്നത്.

തങ്ങളുടെ ഗവേഷണത്തിനിടയിൽ കണ്ടെത്തിയ ഈ സുരക്ഷാ ഭീഷണിയെക്കുറിച്ച് ട്രാൻസ്‌ലൂസ് തിങ്കളാഴ്ചയാണ് കനേഡിയൻ സർക്കാരിന് ഔദ്യോഗികമായി റിപ്പോർട്ട് നൽകിയത്. സംഭവം സ്ഥിരീകരിച്ച കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി എ.ഐ ഏജന്റുകൾ വഴിയുള്ള സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാൽ ഈ എ.ഐ അക്രമണത്തിൽ ഗവൺമെന്റ് സിസ്റ്റങ്ങൾക്കൊന്നും നിലവിൽ കേടുപാടുകൾ സംഭവിക്കുകയോ വിവരങ്ങൾ ചോരുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ ഉറപ്പുനൽകി. മുൻപ് മനുഷ്യർ നേരിട്ട് ചെയ്തിരുന്ന സൈബർ ആക്രമണങ്ങൾക്ക് പകരം സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള എ.ഐ ഏജന്റുകളെ ഉപയോഗിച്ചുള്ള ഇത്തരം ആക്രമണങ്ങൾ സൈബർ സുരക്ഷാ രംഗത്ത് പുതിയ ഭീഷണിയാകുകയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam