ഫോര്‍ട്ട്കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ ചീനവലത്തട്ട് തകര്‍ന്ന് വിദേശസഞ്ചാരികള്‍ കായലിലേക്ക് വീണു.
ചീനവല കണ്ട് ആസ്വദിക്കുന്നതിനിടെ ജര്‍മനിയില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചോളം പേരാണ് വെള്ളത്തിലേക്ക് വീണത്.
സഞ്ചാരികളുടെ മൊബൈല്‍ ഫോണ്‍, ബാഗ് തുടങ്ങിയവ വെള്ളത്തില്‍ നഷ്ടപ്പെട്ടു. ചീനവലയുടെ തട്ട് ജീര്‍ണാവസ്ഥയിലായിരുന്നു.
സഞ്ചാരികള്‍ കയറിയപ്പോള്‍ത്തന്നെ ഭാരം താങ്ങാനാവാതെ വലയുടെ തട്ട് താഴേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
ചീനവലക്കാരും നാട്ടുകാരും ചേര്‍ന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ചെറിയ പരിക്കുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
