മലപ്പുറം: വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. “കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാനുള്ള തുടക്കമാണിതെന്നും ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ച നേതാവിനെ തന്നെയാണ് ഹൈക്കമാൻഡ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
“വി ഡി സതീശൻ കേരളത്തെ നല്ല നാളെകളിലേക്ക് നയിക്കും. കഴിഞ്ഞ പത്ത് വർഷമായി കേവല പരസ്യ വാചകമായി മാറിയ ‘നമ്പർ വൺ കേരളം’ യാഥാർഥ്യമാക്കേണ്ട സമയമാണിത്. ഒറ്റക്കെട്ടായ പ്രവർത്തനമാണ് നമ്മുടെ കരുത്ത്. വികസന സൂചികകളിൽ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ദുര്‍ഭരണം സൃഷ്ടിച്ച വിള്ളലുകൾ പരിഹരിക്കാനും സദ്ഭരണം വരുന്നു,” എന്നും സാദിഖലി തങ്ങൾ കുറിച്ചു.
ജനങ്ങളുടെ മനസിനൊപ്പമുയർന്ന് കേരളത്തിന്റെ ഉയിർപ്പ് സാധ്യമാക്കാൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
