മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആദ്യ ബജറ്റൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ

JUNE 16, 2026, 11:10 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആദ്യ ബജറ്റൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ.അധിക നികുതി ഭാരമില്ലാത്ത, ജനപ്രിയ ബജറ്റാണ് തയ്യാറാക്കുന്നതെന്നാണ് പ്രാഥമിക വിവരം.

2026-27 സാമ്പത്തിക വർഷത്തെ ബജറ്റും നാലു മാസത്തെ ധനവിനിയോഗ ബില്ലും ഇടതു സർക്കാർ പാസാക്കിയ സാഹചര്യത്തിൽ ആ ചട്ടക്കൂടിൽ നിന്നുള്ള പുതുക്കിയ ബജറ്റാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ വെള്ളിയാഴ്ച അവതരിപ്പിക്കുക.അതിനാൽ തന്നെ അധിക നികുതി ഭാരങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

ക്ഷേമപെൻഷൻ ചെറുതായെങ്കിലും വർധിപ്പിക്കും. ജീവനക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പെൻഷൻപ്രായം കൂട്ടില്ല.ഡി എ കുടിശിക പിഎഫിൽ ലയിപ്പിക്കാതെ, നേരിട്ട് കൈകളിൽ എത്തിക്കാനുള്ള ആലോചനയുമുണ്ട്. വയോജനക്ഷേമത്തിലൂന്നിയ സിൽവർ ഇക്കണോമി, വിഴിഞ്ഞത്തെ കേന്ദ്രമാക്കി തുറമുഖ നഗര പദ്ധതി, വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് ഏവിയേഷൻ ഹബ്, അക്കാദമിക ടൂറിസം എന്നീ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് വിവരം.

vachakam
vachakam
vachakam

അതേസമയം, ഇന്ധന നികുതിയും സെസും ഒഴിവാക്കുമെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. വലിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും സ്വപ്നം കാണുന്ന ഘട്ടത്തിൽ വരുമാനം കുറയ്ക്കാനാകില്ലെന്നാണ് വിശദീകരണം. 

ക്ഷേമപെൻഷൻവർ 3000 ആക്കുമോ ? ഉമ്മൻചാണ്ടിയുടെ പേരിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇന്ദിരാ ഗ്യാരണ്ടികൾക്കായി എത്ര ഫണ്ട് വകയിരുത്തും? കിഎഫ്ബി പൊളിച്ചെഴുത്ത് എങ്ങനെ? പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് തിരികെ പോകുമോ? ഇങ്ങനെ പുതിയ സർക്കാരിൻ്റെ നയം വ്യക്തമാക്കുന്ന ഒരുപിടി ചോദ്യങ്ങളുടെ ദിശാ സൂചകമാകും പുതിയ ബജറ്റ്.ആർ. ശങ്കറിനും ഉമ്മൻചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam