മല്ലപ്പുറം: മുസ്ലീം ലീഗുമായുള്ള പഴയ ബന്ധം ഓർത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ താൻ ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും അന്ന് പലരും തന്നെ വിമർശിച്ചെന്നും പിണറായി പറഞ്ഞു.
മലപ്പുറത്ത് പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് എംഎൽഎ പി ഉബൈദുള്ള മുഖ്യമന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി.
നിഷ്‌കളങ്കരായ ആളുകളുടെ നാടാണ് മലപ്പുറം. എന്നാല്‍ ചിലര്‍ സിനിമകളില്‍ മലപ്പുറത്തെ വികൃതമായാണ് ചിത്രീകരിച്ചത് എന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കു നേരെ മലപ്പുറത്തും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
റോഡരികിൽ നിന്ന പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്