കാറിൽ കത്തിയെരിഞ്ഞു: ചേവായൂർ സ്വദേശി സുധാകരന്റെ മരണത്തിൽ ദുരൂഹത

SEPTEMBER 2, 2026, 2:41 AM

കോഴിക്കോട്:  ചേവായൂരിൽ കാർ കത്തി ചേവായൂർ സ്വദേശി സുധാകരന്റെ മരണത്തിൽ ദുരൂഹത.  നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചല്ല കാർ കത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

വളരെ പതുക്കെയാണ് കാർ ഇറക്കമിറങ്ങുന്നത്. അതിന് ശേഷം കത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കത്തിയ കാറിന്റെ 20 മീറ്റർ അകലെ നിന്ന് പെട്രോൾ കന്നാസ് കണ്ടെത്തി. ഇത് ദുരൂഹത വർദ്ദിപ്പിക്കുന്നുണ്ട്. 

 ചേവായൂർ മഠത്തിൽമുക്കിലാണ് സംഭവം നടന്നത്. മരിച്ച സുധാകരന് 65 വയസാണ് പ്രായം. സുധാകരന്റെ വീടിന്റെ 250 മീറ്റർ അകലെയാണ് സംഭവം നടന്നത്. ജീപ്പ് കോംപസ് കാറാണ് പൊ‌ട്ടിത്തെറിച്ചത്.

vachakam
vachakam
vachakam

സംഭവം ആത്മ​ഹത്യയാണോ എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഈ നി​ഗമനത്തിന് ബലമേകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam